Blog

Feast 2023

ഈ വർഷത്തെ പ്രധാന തിരുനാൾ ജനുവരി 29 ന് ആഘോഷപൂർവം കൊണ്ടാടി. വൈകുന്നേരം 5 മണിക്ക് വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പതാക ഉയർത്തിയതോടെ തിരുനാൾ ആരംഭിച്ചു. തുടർന്ന് ലദീഞ്ഞ്, വി. കുർബാന, വി. കുർബാനയുടെ ആശീർവാദം , തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്, KCC യുടെ നറുക്കെടുപ്പും നടത്തപ്പെട്ടു. വി. കുർബാനയ്ക്ക് റവ. ഫാ. ഫിനിൽ ഈഴാറാത്ത് CMI കാർമ്മികത്വം വഹിച്ചു. റവ. ഫാ. ബെന്നി കന്നുവെട്ടിയിൽ തിരുനാൾ സന്ദേശം നൽകി. പിറവം ഫൊറോനാ വികാരി റവ. ഫാ. മാത്യു മണക്കാട്ട് വി. കുർബാനയുടെ ആശീർവാദം നൽകി. KCC സംഘടനയുടെ പ്രവർത്തന മൂലധന സമാഹരണത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനവിതരണവും തദവസരത്തിൽ നടന്നു. ഒന്നാം സമ്മാനമായ സൈക്കിളിന് ശ്രീ സജി കാവനാൽഅർഹനായി. 8 സമ്മാനങ്ങൾ ആണ് നൽകിയത്.ഇടവകാംഗങ്ങൾ ഒന്നുചേർന്നാണ് തിരുനാൾ നടത്തിയത്.