Feast day Greetings
നാലാം നൂറ്റാണ്ടിൽ (316 – നവമ്പർ 8, 397) ജീവിച്ചിരുന്ന ഒരു പുണ്യവാളനാണ് വിശുദ്ധ മാർട്ടിൻ അഥവാ ടൂറിലെ മാർട്ടിൻ . ആദിമനൂറ്റാണ്ടുകളിലെ ഏറ്റവും ശ്രദ്ധേയരായ പുണ്യവന്മാരിൽ ഒരാളായിരുന്നു മാർട്ടിൻ. ഹങ്കറിയിലെ സോമ്പാത്‌ലിയിൽ ജനിച്ച്, ഇറ്റയിലെ പാവിയയിൽ ബാല്യകാലം ചെലവഴിച്ച്, പക്വപ്രായം മിക്കവാറും ഫ്രാൻസിൽ ജീവിച്ച മാർട്ടിൻ യൂറോപ്പിനെ കൂട്ടിയിണക്കുന്ന ‘ആത്മീയസേതു’ (spiritual bridge) എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. കഠിനശൈത്യത്തിൽ നഗ്നനായി തണുത്തുവിറച്ചിരുന്ന ഒരു ഭിക്ഷക്കാരനു സ്വന്തം വാൾ കൊണ്ട് തന്റെ കുപ്പായത്തിൽ പകുതി അദ്ദേഹം മുറിച്ചു നൽകിയെന്ന കഥ പ്രസിദ്ധമാണ്. ആ രാത്രിയിൽ, കീറിയ വസ്ത്രം യേശു തന്നെ ധരിച്ചിരിക്കുന്നതായി അവൻ സ്വപ്നം കണ്ടു. അവൻ ഉണർന്നപ്പോൾ വസ്ത്രം പുനഃസ്ഥാപിച്ചു. ഈ ദർശനത്താലും പ്രത്യക്ഷമായ അത്ഭുതത്താലും പ്രേരിതനായ മാർട്ടിൻ തന്റെ മതപരമായ പ്രബോധനം ഉടൻ പൂർത്തിയാക്കുകയും 18-ാം വയസ്സിൽ സ്നാനമേൽക്കുകയും ചെയ്തു.റോമൻ സൈന്യത്തിൽ നിർബ്ബദ്ധനിയുക്തി കിട്ടിയ മാർട്ടിൻ, സൈനികവൃത്തി ക്രൈസ്തവവിശ്വാസവുമായി പൊരുത്തപ്പെടാത്തതാണെന്ന നിലപടു സ്വീകരിക്കുകവഴി, മന:സ്സാക്ഷിപ്രതിക്ഷേധത്തിന്റെ പ്രാരംഭകരിൽ ഒരാളായിത്തീർന്നു.