Blog

Thirubalasaghyam 2019 – 20

മിഷ്യൻ ലീഗ് – തിരുബാല സഖ്യം എന്നീ സംഘടനകളുടെ 2019 -20 വർഷത്തെ പ്രവർത്തക ഉത്‌ഘാടനം ജൂലൈ 7 ഞായറാഴ്ച സംയുക്തമായി നിർവഹിച്ചു. വി.കുർബാനയെ തുടർന്ന് ദേവാലയത്തിൽ വച്ചാണ് യോഗം നടന്നത്.റവ.ഫാ. ജേക്കബ്. ജി. പാലക്കാപ്പിള്ളി, ഭാരത് മാതാ കോളേജ് മാനേജർ ആയിരുന്നു മുഖ്യാഥിതി. ബഹു. വികാരി റവ.ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ സ്വാഗതപ്രസംഗം നടത്തി. യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചത് ബഹു.ഹെഡ് മാസ്റ്റർ അഡ്വ.സജി കുര്യാച്ചൻ ആയിരുന്നു. ബഹു. ജേക്കബ് അച്ചൻ കുട്ടികളുടെ ഭക്ത സംഘടനകളുടെ ആവശ്യകതയെപ്പറ്റിയും, അതിൽ പ്രവർത്തിക്കേണ്ടതെങ്ങനെയാണെന്നും ഓർമപ്പെടുത്തികൊണ്ട് ഔപചാരികമായ ഉത്‌ഘാടനം നിർവഹിച്ചു പി.ടി.എ പ്രസിഡണ്ട് ശ്രീ. ഫിജോ ജോസഫ് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. മിഷ്യൻ ലീഗ് യൂണിറ്റ് പ്രസിഡണ്ട് ഫിൽസ്റ്റർ സതീഷ് നന്ദി രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി നിഹ ആൻ ജോസ് അവതാരികയായിരുന്നു.