October 14, 2016
Kalaprathibha
കാരുണ്യ വർഷത്തിലെ രൂപതാതല ബൈബിൾ കലോത്സവത്തിൽ നമ്മുടെ ഇടവകയിലെ ആകാശ് റോയ് മുടന്തനാനിക്കൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. 2016 ഒക്ടോബർ 10ന് കിടങ്ങൂരിൽ വച്ച് നടന്ന മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനം നേടിയാണ് ആകാശ് ഈ മികച്ച വിജയം കരസ്‌ഥമാക്കിയത്. ലളിതഗാനം, ശാസ്ത്രീയ സംഗീതം. കഥാപ്രസംഗം എന്നിവയിൽ ഒന്നാം സ്‌ഥാനവും, സങ്കീർത്തനാലാപനത്തിനു മൂന്നാം സ്‌ഥാനവും നേടി. ഇടവകസമൂഹത്തിന്റെ അഭിനന്ദനങ്ങളോടൊപ്പം സംസ്‌ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച വിജയങ്ങൾക്കായി ആശംസകളും നേരുന്നു.മുടന്തനാനിക്കൽ റോയ് മാത്യു – ഹണി റോയ് ദമ്പതികളുടെ പുത്രനായ ആകാശ് തേവര എസ് എച്ച് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്