Blog

KCYL Youth day Celebration 2023

KCYL കാക്കനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുവജനദിനം ആഘോക്ഷിച്ചു. 16/07/2023 രാവിലെ 7.45ന് യുവജനങ്ങളുടെ കാഴ്ച സമർപ്പണം തുടർന്ന് കെ. സി. വൈ. എൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.  എല്ലാ യുവജനങ്ങൾക്കും ആശംസകൾ നേർന്നു.  കുർബാനക്ക് ശേഷം വികാരി റവ. ഫാ. വിൻസൺ കുരുട്ടുപറമ്പിലിന്റെ സാന്നിധ്യത്തിൽ   യൂണിറ്റ് ഡയറക്ടർ ജോസ് കുന്നംകുഴക്കൾ പതാക ഉയർത്തുകയും, യുവജനങ്ങൾ എല്ലാവരും ഒന്നിച്ച് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അന്നേ ദിവസം കെ. സി. വൈ. എൽ മീറ്റിംഗ് നടത്തപെടുകയും പുതിയ അംഗങ്ങളെ മെഴുകുതിരി കത്തിച്ചു സ്വാഗതം ചെയ്യുകയും ചെയ്തു.