Blog

Psalm 23 Price Winners

കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സൺ‌ഡേ സ്റ്റാർ (ബൈബിൾ വചനം പഠിക്കുന്നതിനു കുട്ടികളെ സഹായിക്കുന്ന പദ്ധതി) സംങ്കീർത്തനം 23 പഠിച്ചു വീഡിയോ ഇടുന്നവർക്ക് സമ്മാനം നൽകുയാണ് ചെയ്തത്. ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ് വരയുള്ള കുട്ടികൾ ആവേശത്തോടെ ഈ പദ്ധതിയുമായി സഹകരിച്ചു. ഇതിൽ ഒന്നാം സമ്മാനത്തിന് അർഹയായത് ഫെമി ഫിജോ മുകളേൽ ആണ്. രണ്ടാം സമ്മാനം നേടിയത് മിന്നാ മേരി റോയ് ,അനുഷ്ക മിറിയം മനോജ്,, ക്രിസ്‌ബെല്ല നിബു എന്നിവരാണ്. മൂന്നാം സ്‌ഥാനം നേടിയത് ഹിത മരിയ ജോസ്,ജോസഫ് ചാക്കോ മണിമല, മന്നാ തോമസുകുട്ടി എന്നിവരാണ്. തറയിൽ മറിയം മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സൺ‌ഡേ സ്റ്റാർ പദ്ധതി നടത്തുന്നത്. പങ്കെടുത്ത എല്ലാകുട്ടികൾക്കും സമ്മാനം നൽകി. ഡിസംബർ 6 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സമ്മാനദാനം നിർവഹിച്ചു.

KCWA അംഗങ്ങൾക്കും സംങ്കീർത്തനം 23 പഠിച്ചു വീഡിയോ ഇടുന്ന മത്സരം സംഘടിപ്പിച്ചിരുന്നു. പിറവം ഫൊറോനതല മത്സരമായിരുന്നു.അതിൽ നിരവധി അമ്മമാർ പങ്കെടുത്തു. നമ്മുടെ ഇടവകാംഗമായ പ്ലസി നിബു മൂന്നാം സമ്മാനത്തിന് അർഹയായി. പങ്കെടുത്ത അമ്മമാർക്കും സമ്മാനം നൽകി. ഡിസംബർ 6 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സമ്മാനദാനം നിർവഹിച്ചു.