Blog

Sad Demise of Mrs.Mary Jacob Mattathil

നമ്മുടെ ഇടവകയിലെ വൈറ്റില കൂടാരയോഗാംഗമായ മറ്റത്തിൽ ജേക്കബ്ച്ചേട്ടന്റെ ഭാര്യ മേരി ജേക്കബ്  14 – 12 – 2021 രാവിലേ നിര്യാതയായി. ശവസംസ്ക്കാരം  15 – 12 -2021 ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് കൂടല്ലൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. അന്നേദിവസം രാവിലെ 6 മണി മുതൽ 10 മണി വരെ ഗിരിനഗർ നോർത്തിലുള്ള സ്വവസതിയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പരേതയുടെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ജേക്കബ്ച്ചേട്ടനും മക്കൾക്കും ഇടവകയുടെ പേരിലുള്ള അനുശോചനം അറിയിക്കുന്നു. നമുക്ക് പരേതയുടെ ആല്മശാന്തിക്കായി പ്രാർത്ഥിക്കാം.


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ