Blog

Teacher’s Day celebration 2021

ഇടവക KCWA യുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. ഇടവകാംഗങ്ങളായ അധ്യാപകരെ സെപ്റ്റംബർ 5 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ വർക്കും എത്തിച്ചേരാൻ സാധിച്ചില്ലങ്കിലും സി. സിറില,സി. ആൻ മരിയ, സ്റ്റെല്ല സാബു, ഷീന ജോസഫ്, അന്നമ്മ ജോൺ എന്നിവർക്കു ബഹു.വികാരി ഫാ. സ്റ്റീഫൻ കാണ്ടാരപ്പള്ളി ഉപഹാരങ്ങൾ നൽകി
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്. രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചതിലുപരി, മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്നതിൻറെ ആദര സൂചകമായാണ് ഇത്.