Blog

Special Guest during Divine Mercy Sunday

പുതുഞായറാഴ്ചയും കരുണയുടെ തിരുനാളും ഭക്ത്യാദരപൂർവ്വം നമ്മുടെ ഇടവകയിൽ ആഘോഷിച്ചു. ബഹുമാനപ്പെട്ട കുര്യൻ വയലുങ്കൽ പിതാവിന്റെ മഹനീയമായ സാന്നിധ്യം തിരുനാളിനു മാറ്റുകൂട്ടി. വചന സന്ദേശത്തിൽ എന്താണ് കരുണയെന്നും, കരുണയുടെ തിരുനാളിനെക്കുറിച്ചും, നമ്മൾ അനുഭവിച്ച ദൈവകരുണ മറ്റുള്ളവരിലേക്ക് പകരുന്നതിനെക്കുറിച്ചും പിതാവ് വിശദീകരിച്ചു. ബഹു. തോമസ് ആദോപ്പിള്ളി അച്ചൻ സഹകാർമ്മികനായി തിരുനാൾ ഭംഗിയാക്കി. ഇടവകയിലെ KCWA സംഘടനയാണ് തിരുനാൾ നടത്തിയത്. അന്നമ്മ ജോൺ തറയിൽ (പ്രസിഡൻ്റ് ) നേതൃത്വത്തിൽ അംഗങ്ങൾ പിതാവിനെ സ്വീകരിച്ചുകൊണ്ട് കാഴ്ചസമർപ്പണത്തോടെയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. വി. കുർബാനയിൽ വായനകൾ, കാറോസൂസാ എന്നിവയ്ക്കും അംഗങ്ങൾ നേതൃത്വം നൽകി. ദിവ്യ ബലിക്ക് ശേഷം അന്നമ്മ ടീച്ചർ നന്ദി അർപ്പിച്ചു.