Blog

Honoring Medical Warriors on Women’s Day

2021ലെ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. മാർച്ച് 14 ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്കു ശേഷം ഈ വർഷത്തെ വനിതാദിനത്തിൽ കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇടവകാംഗങ്ങളായ വനിതകളെ KCWA യുടെ നേതൃത്വത്തിൽ ആദരിച്ചു. ആരോഗ്യ രംഗത്ത് 20 വർഷം സേവനം പൂർത്തിയാക്കിയവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബഹു. വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ സാന്നിധ്യത്തിൽ റവ. ഫാ. ലിജു മുളകുമറ്റം ഉപഹാരങ്ങൾ സമ്മാനിച്ചു.